കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കി

കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നവർക്ക് നൽകുന്ന വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കി. കോവിഷീൽഡ് എന്ന പേരിൽ അവതരിപ്പിച്ച വാക്‌സിന് ഗുരുതര പാർശ്വഫലമുളളതായി വാക്‌സിൻ കമ്പനി ആസ്ട്രസെനെക സമ്മതിച്ച് രംഗത്തവന്നതിന് പിന്നാലെയാണ് സർട്ടിഫിക്കറ്റിൽ നിന്നും ചിത്രം നീക്കിയതെന്നാണ് പ്രതിപക്ഷ ആരോപണം. തിരഞ്ഞെടുപ്പ് പൊരുമാറ്റച്ചട്ടത്തിന്റെ് ഭാഗമായാണ് ചിത്രം വാക്‌സീൻ സർട്ടിഫിക്കറ്റിൽ നിന്നും നീക്കിയതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം. നേരത്തേ കോവിഡ് സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം നൽകുന്നത് വലിയ പ്രതിഷേധത്തിനും വിമർശനത്തിനും കാരണമായിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യയിൽ കൊവിഷീൽഡ് എന്ന പേരിൽ അവതരിപ്പിച്ച കൊവിഡ് വാക്സീന് ഗുരുതര പാർശ്വഫലമുള്ളതായി വാക്സിൻ കമ്പനി ആസ്ട്രസെനെക യുകെ കോടതിയിൽ സമ്മതിച്ചിരുന്നു. വാക്‌സിൻ എടുത്ത അപൂർവ്വം ചിലരിൽ രക്തം കട്ടപിടിക്കുകയും, പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയ്ക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാകാമെന്നാണ് കമ്പനി സമ്മതിച്ചിരിക്കുന്നത്.