പാർക്കിൻസൺസ് രോഗ സാധ്യത കുറയ്ക്കാൻ കാപ്പി സഹായിക്കുമെന്ന് പഠന റിപ്പോർട്ട്. തായ്വാനിലെ ഗവേഷകർ ആണ് പഠനത്തിന് പിന്നിൽ. ന്യൂറോളജി ജേണലിൽ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 35 നും 70 വയസ്സിനും ഇടയിൽ പ്രായമുള്ള ഒരു ലക്ഷത്തിൽ അധികം പേരിലാണ് ഗവേഷകർ പഠനം നടത്തിയത്. പഠനത്തിൽ കാപ്പി കുടിക്കുന്നവരിൽ പാർക്കിൻസൺസ് രോഗം വരാനുള്ള സാധ്യത 37 ശതമാനം കുറവാണെന്ന് കണ്ടെത്തി. കഫീൻ അടങ്ങിയ കാപ്പി കുടിക്കുന്നത് ന്യൂറോ ഡിജെനറേറ്റീവ് രോഗത്തിനുള്ള സാധ്യത 43 ശതമാനം കുറയ്ക്കുന്നതായും ഗവേഷകർ കണ്ടെത്തി. ന്യൂറോപ്രൊട്ടക്റ്റീവ് പ്രഭാവം കഫീൻ, തിയോഫിലിൻ, പരസേനത്തിനെ തുടങ്ങിയ മെറ്റബോളിറ്റുകൾ പാർക്കിൻസൺസ് രോഗത്തിൻ്റെ അപകടസാധ്യത കുറയ്ക്കുമെന്നും ഗവേഷകർ പഠനത്തിൽ വ്യക്തമാക്കുന്നു.