സംസ്ഥാനത്ത് പ്രതിദിന കോവിഡ് നിരക്ക് ഉയര്‍ന്നേക്കുമെന്ന് വിദഗ്ധര്‍

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി തിനായിരത്തിന് മുകളില്‍ എത്തിയേക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്നേക്കും. പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ കൂടുതല്‍ ശക്തമാക്കുക എന്നത് മാത്രമാണ് രോഗ വ്യാപനം തടയുന്നതിനുള്ള ഏക പ്രതിവിധിയെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്ക് ഉടന്‍ പരിശോധന ലഭ്യമാക്കുന്നതിനുള്ള നടപടി ആരോഗ്യവകുപ്പ് സ്വീകരിച്ചുപോരുന്നുണ്ട്. രോഗ വ്യാപനം ശ്രദ്ധയില്‍പ്പെട്ടാല്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചേക്കും. പൊതു ഇടങ്ങളില്‍ സാമൂഹിക അകലം, മാസ്‌ക് എന്നിവയില്‍ ജനങ്ങള്‍ അലംഭാവം കാണിക്കരുതെന്ന കടുത്ത നിര്‍ദ്ദേശവും പോലീസ്/ആരോഗ്യ രംഗത്തുള്ളവര്‍ പറയുന്നു. സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അടിയന്തിര യോഗം ചേരും.

LEAVE A REPLY