സംസ്ഥാന ബഡ്ജറ്റിൽ മുതിർന്ന പൗരൻമാരുടെയും കിടപ്പു രോഗികളുടെയും പരിചരണവും ക്ഷേമവും ലക്ഷ്യമിട്ട് വാർധക്യ സൗഹൃദ ഭവനം പദ്ധതി പ്രഖ്യാപിച്ചു. മാനസിക, ശാരീരിക സൗഖ്യം ഉറപ്പാക്കി ചെലവു കുറഞ്ഞ വിശ്രമ കേന്ദ്രങ്ങൾ സജ്ജമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കായിക, വിനോദ സൗകര്യങ്ങൾ, ആരോഗ്യ സംരക്ഷണം എന്നിവ ഏർപ്പെടുത്തി ‘വെൽനസ് സെന്ററു’കളാക്കി മാറ്റും. രോഗീ പരിചരണത്തിനായി പ്രത്യേക വൈദഗ്ധ്യം നേടിയ നഴ്സുമാരെ ഇവിടെ നിയോഗിക്കും. പദ്ധതിക്കായി ഭവന നിർമാണ ബോർഡിന് അനുവദിച്ച തുകയിൽ നിന്ന് 2 കോടി രൂപ ബജറ്റിൽ നീക്കി വെച്ചതിട്ടുണ്ട്. രോഗീ പരിചരണത്തിനായി പ്രത്യേക വൈദഗ്ധ്യം നേടിയ നഴ്സുമാരെ ഇവിടെ നിയോഗിക്കും. തിരുവനന്തപുരത്ത് വട്ടിയൂർക്കാവ് നെട്ടയം, കോട്ടയം ഗാന്ധിനഗർ എന്നിവിടങ്ങളിൽ പദ്ധതി നടപ്പിലാക്കാനാണ് ആലോചന എന്നും സാമൂഹിക നീതി വകുപ്പ് ഡയറക്ടർ എച്ച്.ദിനേശൻ വ്യക്തമാക്കി.