ഇടവിട്ട് ഉപവാസം എടുക്കന്നവരിൽ അൽസ്‌ഹൈമേഴ്‌സ്, പാർക്കിൻസൺസ് രോഗ സാധ്യത കുറയുമെന്ന് പഠനം

ഇടവിട്ട് ഉപവാസം എടുക്കന്നവരിൽ അൽസ്‌ഹൈമേഴ്‌സ്, പാർക്കിൻസൺസ് രോഗ സാധ്യത കുറയുമെന്ന് പഠനം. കേംബ്രിജ് സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. തലച്ചോറിനെയും നാഡീവ്യൂഹസംവിധാനത്തെയും സംബന്ധിക്കുന്ന രോഗങ്ങളായ അൽസ്‌ഹൈമേഴ്‌സിലേക്കും പാർക്കിൻസൺസിലേക്കും നയിക്കുന്നത് പലപ്പോഴും ശരീരത്തിലെ നീർക്കെട്ടാണ്. നീർവീക്കത്തെ തടയുന്ന അറക്കിഡോണിക് ആസിഡിന്റെ തോത് ശരീരത്തിൽ വർധിപ്പിക്കാൻ ഉപവാസം കൊണ്ട് സാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. 21 വോളന്റിയർമാരുടെ രക്തസാംപിളുകൾ ഗവേഷകർ പഠനത്തിനായി ഉപയോഗിച്ചു. 500 കാലറി ഭക്ഷണം കഴിച്ച ശേഷം 24 മണിക്കൂർ നേരം ഇവർ ഉപവസിച്ചു. ശേഷം വീണ്ടും 500 കാലറിയുടെ ഭക്ഷണം കഴിച്ചു. ഉപവാസ സമയത്ത് ഇവരുടെ ശരീരത്തിലെ അറക്കിഡോണിക് ആസിഡ് തോത് ഉയരുന്നതായും വീണ്ടും ഭക്ഷണം കഴിക്കുമ്പോൾ താഴുന്നതായും ഗവേഷകർ നിരീക്ഷിച്ചു. ആന്റി ഇൻഫ്‌ളമേറ്ററി മരുന്നായ ആസ്പിരിൻ പോലുള്ളവ അറക്കിഡോണിക് ആസിഡിന്റെ വിഘടനത്തെ തടയുക വഴിയാണ് ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കുന്നതും ഗവേഷകർ കണ്ടെത്തി. അതേ സമയം ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ അത്തരം മരുന്നുകൾ കഴിക്കരുതെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

LEAVE A REPLY