തനിക്ക് പ്രതിഫലം തരാന്‍ പോലും മടിച്ച കാലം ഉണ്ടായിരുന്നു: മമ്മൂട്ടി

മലയാള സിനിമയിലെ താര രാജാവാണ് മമ്മൂട്ടി. എന്നാല്‍ താരത്തിനും ദുസഹമായ അവസ്തകള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഇത്തരം ഒരു അവസ്തയെ കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം. തനിക്ക് പ്രതിലം പോലും നല്‍കാന്‍ മടിച്ച ഒരു കാലം ഉണ്ടായിരുന്നെന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി. അതിന്റെ കാരണവും തനിക്കാറിയാമെന്ന് പറഞ്ഞിരിക്കുകയാണ് മമ്മൂട്ടി.

മറ്റൊന്നുമല്ല റോളുകള്‍ എല്ലാം ആവര്‍ത്തിച്ചു വരുന്നതായിരുന്നു കാരണം. ഫാമിലിമാന്‍, ബിസിനസ് മാന്‍ തുടങ്ങിയ വേഷങ്ങള്‍ പ്രേക്ഷകര്‍ക്കു നീരസം തോന്നി തുടങ്ങി. ന്യൂ ഡല്‍ഹി എന്ന ചിത്രത്തിലൂടെയാണ് എന്റെ കരിയറില്‍ ഒരു തുടക്കം ലഭിച്ചത്. ചിത്രം റിലീസ് ചെയ്യുമ്പോള്‍ താന്‍ കശ്മീരിലായിരുന്നു. ബിഗ് ബജറ്റ് ചിത്രം നായര്‍ സാബിലെ നായകനായി അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. എല്ലാം നഷ്ട്ടപെടുമ്പോള്‍ എല്ലാവരും ഒന്നു കരകയറാന്‍ ശ്രമിക്കും. ന്യൂ ഡല്‍ഹി എന്ന ചിത്രത്തിനു പിന്നില്‍ അങ്ങനെ ഒരു കഠിനാദ്ധ്വാനം കൂടിയുണ്ട്.- മമ്മൂട്ടി പറയുന്നു.

1987 ലായിരുന്ന മമ്മൂട്ടിയുടെ ന്യൂ ഡല്‍ഹി പുറത്തുവരുന്നത്. ഈ ചിത്രം പരാജയപ്പെട്ടാല്‍ മമ്മൂട്ടിയെ മലയാള സിനിമയില്‍ നിന്നു തന്നെ പുറത്താക്കുമെന്ന് ആക്കാലത്തു സിനിമക്കാര്‍ക്കിടയില്‍ സംസാരം ഉണ്ടായിരുന്നു. എന്നാല്‍ പ്രതിക്ഷിച്ചതിലും അപ്പുറമായിരുന്നു ന്യൂ ഡല്‍ഹിയുടെ വിജയം. മമ്മൂട്ടിയുടെ കരിയില്‍ തന്നെ ഏറ്റവും വലിയ വിജയമായിരുന്നു ജോഷി സംവിധാനം ചെയ്യ്ത ന്യൂ ഡല്‍ഹി. കേരളത്തിന് അകത്തും പുറത്തുമായി 250 ദിവസത്തിലധികം ദിവസം ചിത്രത്തിന്റെ പ്രദര്‍ശനം തുടര്‍ന്നു.