നടന്‍ മേള രഘു അന്തരിച്ചു

കൊച്ചി: നടന്‍ മേള രഘു (ശശിധരന്‍) അന്തരിച്ചു. 60 വയസായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരവെയാണ് അന്ത്യം.

കെ.ജി ജോര്‍ജ്ജ് സംവിധാനം ചെയ്ത മേളയിലൂടെയാസ് രഘുവിന്റെ സിനിമാ പ്രവേശനം. തമിഴിലടക്കം മുപ്പതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം 2 ആണ് അവസാനം അഭിനയിച്ച ചിത്രം.

LEAVE A REPLY