രക്തസമ്മര്‍ദ്ദം ചികിത്സിച്ചില്ലെങ്കില്‍ ഹൃദയസ്തംഭനത്തിനും വൃക്ക തകരാറുകള്‍ക്കും സാധ്യത കൂടുതലെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. മതിയായ വ്യായാമമില്ലായ്മ തെറ്റായ ഭക്ഷണരീതി തുടങ്ങിയവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകും. ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ള 5 പേരില്‍ 4 പേര്‍ക്കും വേണ്ടത്ര ചികിത്സ ലഭിക്കുന്നില്ലെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ ആകെ മരണങ്ങളില്‍ 10.8 ശതമാനവും ഹൈപ്പര്‍ടെന്‍ഷന്‍ മൂലമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ആഗോളതലത്തില്‍ ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ളവരില്‍ പകുതിയോളം പേര്‍ക്കും അവരുടെ അവസ്ഥയെക്കുറിച്ച് അറിയില്ലെന്നും ഉപ്പ് കൂടുതലുള്ള ഭക്ഷണക്രമവും, വ്യായാമമില്ലായ്മയും, അമിതമായി മദ്യം കഴിക്കുന്നതും, രക്താതിമര്‍ദ്ദത്തിന് കാരണമാകുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള ആളുകളില്‍ അതിരാവിലെ തന്നെയുള്ള തലവേദന, നടക്കുമ്പോള്‍ കാലുവേദന, തണുത്ത കൈകാലുകള്‍, മൂക്കില്‍ നിന്ന് രക്തസ്രാവം ഉണ്ടാകുക,കാഴ്ച മങ്ങല്‍ പോലുള്ള ലക്ഷണങ്ങള്‍ കണ്ടു തുടങ്ങും.