ദിലീപും മോഹന്‍ലാലും തമ്മില്‍ പിണക്കമോ?

മോഹന്‍ലാലും ദിലീപും അത്ര രസത്തിലല്ലെന്ന തരത്തില്‍ ഗോസിപ്പുകള്‍. ഒരു പ്രമുഖ സിനിമ വാരികയില്‍ ചില സിനിമ പ്രവര്‍ത്തകരെ ഉദ്ദരിച്ചാണ് ഇത്തരം ഒരു റിപ്പോര്‍ട്ട് എത്തിയിരിക്കുന്നത്.  മഞ്ജു സിനിമയിലേക്ക് മടങ്ങി വന്ന ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത എന്നും എപ്പോഴും എന്ന ചിത്രത്തില്‍ നായികയായി പരിഗണിച്ച വിവരം അറിഞ്ഞ് ദിലീപ് മോഹന്‍ലാലിനെ വിളിച്ചു, മഞ്ജുവിനെ അഭിനയിപ്പിക്കരുത് എന്ന് പറഞ്ഞുവത്രെ.

എന്നാല്‍ ലാല്‍ ദിലീപിനെ അനുസരിച്ചില്ല. അത് തന്റെ ജോലിയല്ല എന്നും സംവിധായകനും നിര്‍മാതാവും തീരുമാനിക്കുന്ന നായികയ്‌ക്കൊപ്പം അഭിനയിക്കും എന്നുമായിരുന്നുവത്രെ ലാലിന്റെ മറുപടി. അന്നുമുതല്‍ ലാലും ദിലീപും അത്ര നല്ല രസത്തിലല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ ഷൂട്ടിങിന്റെ കാര്യം പറഞ്ഞ് ദിലീപ് – കാവ്യ വിവാഹത്തില്‍ നിന്ന് വിട്ടു നിന്നതിന് കാരണവും ഇതാണത്രെ.