തിരുവനന്തപുരം: സംസ്ഥാനത്ത് പടരുന്നത് ടൈപ് 3 ഡെങ്കിയെന്ന് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ മാസത്തില്‍മാത്രം 3 ലക്ഷത്തിലധികം ആളുകള്‍ക്ക് പകര്‍ച്ചപ്പനി ബാധിച്ചതായാണ് കണക്ക്. ഈ സാഹചര്യത്തില്‍ വരുന്ന രണ്ട് മാസങ്ങളില്‍ ഡങ്കിപ്പനിയുടെ തീവ്രവ്യാപന സാധ്യതതയാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. കാലാവസ്ഥകള്‍ മാറിവന്നത് രോഗവാഹികളായ ഈഡിസ് കൊതുകുകളുടെ സന്ദ്രത വര്‍ധിക്കാനിടയായെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.