ഇലന്തൂരില്‍ ആറുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

ഇലന്തൂർ: പത്തനംതിട്ട ഇലന്തൂരില്‍ ആറുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാവിലെ നായയെ ചത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നാട്ടുകാരെ കടിച്ച നായ പ്രദേശത്തെ വീട്ടിലെ വളര്‍ത്തുനായയെയും കടിച്ചിരുന്നു.

LEAVE A REPLY