നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ നിന്നും ഒന്നാം റാങ്ക് നേടി കോഴിക്കോട് താമരശ്ശേരി സ്വദേശിനി ആര്യ

കോഴിക്കോട്: ദേശിയ മെഡിക്കല്‍ പ്രവേശന പരീക്ഷ ഫലം പ്രസിദ്ധികരിച്ചു. നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ നിന്നും ഒന്നാം റാങ്ക് നേടി കോഴിക്കോട് താമരശ്ശേരി സ്വദേശിനി ആര്യ. 720 ല്‍ 711 മാര്‍ക്ക് നേടിയാണ് ആര്യ കേരളത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. രണ്ടാം ശ്രമത്തിലായിരുന്നു ആര്യയുടെ ഈ സുവര്‍ണ്ണനേട്ടം. ദേശീയതലത്തില്‍ 23-ാം റാങ്കും പെണ്‍കുട്ടികളില്‍ മൂന്നാം സ്ഥാനവും ആര്യ കരസ്ഥമാക്കി. ആര്യ താമരശ്ശേരി അല്‍ഫോന്‍സ സീനിയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു. താമരശ്ശേരി തൂവക്കുന്നുമ്മല്‍ രമേഷ് ബാബു – ഷൈമ ദമ്പതികളുടെ മകളാണ്.