സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് നല്കിവന്നിരുന്ന സൗജന്യ കെഫോണ്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കി അധികൃതര്‍. സര്‍ക്കാര്‍ സൗജന്യമായി നല്കിവന്നിരുന്ന ഇന്റര്‍നെറ്റ് സേവനമാണ് ഇതേതാടെ അവസാനിക്കുന്നത്. ഇക്കാര്യം ഇമെയില്‍വഴി കെഫോണ്‍ അധികൃതര്‍ വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചു.
6000ല്‍ അധികം സര്‍ക്കാര്‍ സ്കൂളുകളെയാണ് പുതിയ നടപടി നേരിട്ട് ബാധിക്കുക. സേവനം തുടര്‍ന്നും ആവശ്യമുള്ള സ്കൂളുകള്‍ കെഫോണുമായി ബന്ധപ്പെട്ട് അനുയോജ്യമായ പക്കേജുകള്‍ പണം നല്കി തിരഞ്ഞെടുക്കണം.
ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ചതിന് പിന്നാലെ 2018ലാണ് കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് സേവനം ഒരുക്കുന്ന കെഫോണ്‍ പദ്ധതി എല്‍.ഡി.എഫ് സര്‍ക്കാര്‍ ആരംഭിച്ചത്. വലിയ പ്രതികരണം ലഭിച്ച പദ്ധതി എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നായാണ് കണക്കാക്കുന്നത്.



















