റിയാദ്: റിയാദിൽ കേരളത്തിലെ വിവിധ ആശുപത്രികളിലെ രോഗികൾക്ക് ഭക്ഷണം സൗജന്യമായി നൽകുക എന്ന ലക്ഷ്യത്തോടെ ആഗോള മലയാളികളുടെ സമൂഹമാധ്യമ കൂട്ടായ്മയായ ‘ടീം കാപിറ്റൽ സിറ്റിയും പ്രമുഖ ഭക്ഷണ വിതരണ ചാരിറ്റി സംഘടനയായ റൈസ് ബാങ്കും കൈകോർക്കുന്നു. സംയുക്ത പദ്ധതിയുടെ തുടക്കത്തിൽ മാസംതോറും ആയിരത്തോളം രോഗികൾക്ക് ഭക്ഷണമെത്തിക്കുകയാണ് സംഘടനയുടെ ലക്ഷ്യം. ഇരു സംഘടനകളും സംയുക്തമായി പ്രവർത്തിക്കുന്നതിന്റെ ഭാഗമായി എല്ലാ മാസവും കിടപ്പുരോഗികൾക്ക് ഭക്ഷണം നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചതായി സംഘടന പ്രതിനിധികൾ റിയാദിൽ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ അറിയിച്ചു.