ദുബൈയിലേക്ക് യാത്ര ചെയ്യുന്നവർക്ക് സൗജന്യ ഹോട്ടൽ താമസം വാഗ്ദാനം ചെയ്ത് എമിറേറ്റ്സ് എയര്‍ലൈന്‍സ്

ദുബായ്: ദുബൈയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും ദുബൈയില്‍ ഇറങ്ങിയ ശേഷം അവിടെ നിന്ന് മറ്റിടങ്ങളിലേക്ക് പോകുന്നവര്‍ക്കും സൗജന്യ ഹോട്ടല്‍ താമസം വാഗ്ദാനം ചെയ്‍ത് എമിറേറ്റ്സ് എയര്‍ലൈന്‍സ്. നിശ്ചിത സമയം ദുബൈയില്‍ തങ്ങുന്നവർക്കും, മേയ്‌ 22 മുതൽ ജൂൺ 11 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കും ഈ ഓഫർ പ്രയോജനപ്പെടുത്തതാവുന്നതാണ്. ഇക്കണോമി ക്ലാസിലും പ്രീമിയം ഇക്കണോമി ക്ലാസിലും ബിസിനസ് ക്ലാസിലും ഫസ്റ്റ് ക്ലാസിലുമൊക്കെ സഞ്ചരിക്കുന്നവര്‍ക്ക് സൗജന്യ ഹോട്ടല്‍ താമസം ലഭ്യമാണ്. എമിറേറ്റ്സിന്റെ ഫസ്റ്റ് ക്ലാസിലോ ബിസിനസ് ക്ലാസിലോ റിട്ടേണ്‍ ടിക്കറ്റുകള്‍ എടുക്കുന്നവര്‍ക്ക് 25 ഹവേഴ്സ് ഹോട്ടൽ ദുബായ് വൺ സെൻട്രലിൽ രണ്ട് രാത്രി സൗജന്യമായി തങ്ങാനുള്ള ഓഫറാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലേക്കും തിരിച്ചും വാഹന സൗകര്യവും ലഭ്യമാണ്. പ്രീമിയം ഇക്കണോമി ക്ലാസിലും ഇക്കണോമി ക്ലാസിലും യാത്ര ചെയ്യുന്നവര്‍ക്ക് നോവോട്ടൽ World Trade Centreല്‍ ഒരു രാത്രി തങ്ങാനുള്ള ഓഫറാണ് ലഭ്യമാക്കിയിട്ടുള്ളത്. ദുബൈയിലേക്കോ അവിടെ നിന്ന് മറ്റിടങ്ങളിലേക്കോ ഉള്ള കണക്ഷന്‍ ഫ്ലൈറ്റുകളിലോ ഈ വര്‍ഷം മേയ് 26 മുതല്‍ ഓഗസ്റ്റ് 31 വരെ യാത്ര ചെയ്യുന്നവര്‍ക്ക് ഈ ഓഫര്‍ ഉപയോഗപ്പെടുത്താം. എമിറ്റേസ് വെബ്‍സൈറ്റ്, എമിറേറ്റ്സ് കോള്‍ സെന്റര്‍, ടിക്കറ്റ് ഓഫീസുകള്‍, ട്രാവല്‍ ഏജന്റുമാര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം എടുക്കുന്ന ടിക്കറ്റുകള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതായിരിക്കും.

LEAVE A REPLY