എറണാകുളം: എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു. കൊതുകുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും വീടുകളില്‍ വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകുന്നതിനുള്ള സാഹചര്യം ഒഴിവാക്കണമെന്നും യോഗത്തില്‍ വിലയിരുത്തി. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ എട്ട് ഡെങ്കിപ്പനി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.














