അബുദാബി: മാര്‍ബര്‍ഗ് വൈറസ് ബാധിച്ച രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. മാര്‍ബെര്‍ഗ് വൈറസ് വ്യാപകമായ ടാന്‍സനിയ, ഗിനിയ എന്നി രാജ്യങ്ങളിൽനിന്ന് വരുന്നവര്‍ രോഗലക്ഷണങ്ങള്‍ ഉണ്ടോയെന്ന് നിരീക്ഷിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. യുഎഇ പൗരന്മാരും, പ്രവാസി താമസക്കാരും ആരോഗ്യ അതോറിറ്റികള്‍ നിര്‍ദേശിക്കുന്ന പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. പനി, തലവേദന, പേശി വേദന, കടുത്ത അസ്വസ്ഥത, വയറിളക്കം തുടങ്ങിയവയാണ് പ്രധാന രോഗ ലക്ഷണങ്ങളെന്നും ആരോഗ്യ വിഭാഗം അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, വൈറസ് ബാധയുടെ മരണനിരക്ക് 79 ശതമാനമാണ്.