എം ഡി എം എ യുമായി ദമ്പതിമാരുൾപ്പടെ നാലു പേർ പോലീസ് പിടിയിൽ

വയനാട്: വയനാട് മുത്തങ്ങയിൽ വാഹനപരിശോധനയ്ക്കിടെ എം.ഡി.എം.എ.യുമായി ദമ്പതിമാരുൾപ്പെടെ നാലുപേർ പിടിയിൽ. കോഴിക്കോട് സ്വദേശികളായ ഫിറോസ് ഖാൻ, പി കെ യൂസഫലി , ഇയാളുടെ ഭാര്യ ആയിഷ നിഹാല, കണ്ണൂർ സ്വദേശി പി. നദീർ എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് കാറിൽ എം.ഡി.എം.എ.യുമായി പോകുന്നതിനിടെയാണ് ഇവർ പിടിയിലായത്. കാറിന്റെ മുകൾഭാഗത്ത് ഒളിപ്പിച്ചായിരുന്നു മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. ചില്ലറവിൽപ്പനയ്ക്കായി ഉപയോഗിക്കുന്ന ത്രാസും കവറുകളും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. സംഘം സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു.

LEAVE A REPLY