കോവിഷീൽഡിന്റെ നിർമ്മാണം പുനരാരംഭിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കൊറോണ വാക്സിനായ കോവിഷീൽഡിന്റെ നിർമ്മാണം പുനരാരംഭിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. 90 ദിവസത്തിനുള്ളിൽ 6 മുതൽ 7 ദശലക്ഷം ഡോസുകൾ വരെ ലഭ്യമാക്കുമെന്ന് സിഇഒ അഡാർ പൂനവല്ല അറിയിച്ചു. നിലവിൽ ആറ് ദശലക്ഷം കോവോവാക്സ് ബൂസ്റ്റർ ഡോസ് ലഭ്യമാണെന്നും മുതിർന്നവർ നിർബന്ധമായും മാസ്ക് ധരിക്കുകയും ബൂസ്റ്റർ ഷോട്ട് എടുക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. 2021 ഡിസംബറിലാണ് കമ്പനി കോവിഷീൽഡിന്റെ നിർമ്മാണം നിർത്തിയത്.