രാജ്യത്തെ കോവിഡ്കേസുകൾ അടുത്ത ദിവസങ്ങളിൽ ഉയരുകയും ശേഷം രോഗികളുടെ എണ്ണം കുറഞ്ഞേയ്ക്കാം: ആരോഗ്യ വകുപ്പ്

ന്യൂഡൽഹി: രാജ്യത്തെ കോവിഡ്കേസുകൾ അടുത്ത ദിവസങ്ങളിൽ ഉയരുകയും ശേഷം രോഗികളുടെ എണ്ണം കുറഞ്ഞേയ്ക്കാമെന്നും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണം. കോവിഡ് നിരക്ക് വർദ്ധിക്കുന്നതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10158 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഏഴു മാസത്തിനിടെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. നിലവിലെ കോവിഡ് കേസുകൾക്ക് കാരണമായ XBB.1.16 എന്ന ഒമിക്രോൺ വകഭേദത്തിന് വാക്സിൻ ഫലപ്രദമാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അധികൃതർ പറയുന്നു. കേരളം, മഹാരാഷ്ട്ര, ഡൽഹി, കർണാടക, ​ഹിമാചൽപ്രദേശ്, തമിഴ്നാട്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ കോവിഡ് രോ​ഗവ്യാപനം സംബന്ധിച്ച് കൃത്യമായ അവബോധം നൽകണമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിപ്പ് നൽകി.

LEAVE A REPLY