കൊച്ചി: അന്തരിച്ച പ്രമുഖ നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ മരണ കാരണം ക്യാന്‍സര്‍ ആയിരുന്നില്ലെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോ. വി.പി ഗംഗാധരന്. മരണ കാരണം കോവിഡും അനുബന്ധ രോഗങ്ങളുമായിരുന്നുവെന്ന് ഒരു പ്രമുഖ മാധ്യമത്തില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം കുറിച്ചു. വളരെ ലാഘവത്തോടെ ക്യാന്‍സറിനെ നേരിട്ടയാളാണ് ഇന്നസെന്റെ്, രോഗത്തെ നേരിടുന്നതിനും ബോധവത്കരണം നല്‍കുന്നതിനും അദ്ദേഹം സമൂഹത്തിന് മികച്ച മാതൃകയായി. പലരും ഒറ്റമൂലികള്‍ അടക്കം നിര്‍ദ്ദേശിച്ചെങ്കിലും ശാസ്ത്രീയ ചികിത്സാമാര്ഗങ്ങളേ സ്വീകരിക്കൂവെന്ന നിശ്ചയദാര്‍ഢ്യമാണ് ഇന്നസെന്റിന്റെ രോഗത്തെ ഭേതമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.