യു.എ.ഇ.യിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ റംസാൻ കാമ്പയിൻ ആരംഭിച്ചു

അബുദാബി: യു.എ.ഇ.യിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ റംസാൻ കാമ്പയിൻ ആരംഭിച്ചു. റംസാൻ സീസൺ മുഴുവൻ നീണ്ടുനിൽക്കുന്ന ആഘോഷത്തിൽ പതിനായിരത്തോളം ഉത്പന്നങ്ങൾക്ക് 60 ശതമാനംവരെ വിലക്കിഴിവുണ്ടാകുമെന്ന് ലുലു എക്സിക്യുട്ടീവ് ഡയറക്ടർ അഷ്‌റഫലി അറിയിച്ചു. യു.എ.ഇ.യിലെ എല്ലാ ഹൈപ്പർമാർക്കറ്റുകളിലും ഭക്ഷ്യ-ഭക്ഷ്യേതര ഉത്പന്നങ്ങൾക്ക് ഇളവ് ലഭിക്കുന്ന വിധത്തിലാണ് ലുലു ഗ്രൂപ്പ് റംസാൻ കാമ്പയിൻ ഒരുക്കിയിരിക്കുന്നത്. ഭക്ഷണ ഉത്പന്നങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്ക്സ്, ഫർണിച്ചറുകൾ എന്നിവയ്ക്കെല്ലാം വിലക്കിഴിവുണ്ട്. ഓൺലൈനായി വാങ്ങുന്നവർക്ക് ഇളവ് നൽകി, ഷോപ്പിങ് എളുപ്പമാക്കാൻ വിവിധ ഉത്പന്നങ്ങൾ അടങ്ങിയ റംസാൻ കിറ്റുകളും ഈ സീസണിൽ ലഭിക്കും. റംസാനിൽ പുലർച്ചെ രണ്ടുമണിവരെ ലുലു ഹൈപ്പർമാർക്കറ്റുകൾ പ്രവർത്തിക്കും. ലുലു ഗ്രൂപ്പ് ഡയറക്ടർ ടി.പി. അബൂബക്കർ, റീട്ടെയിൽ ഓപ്പറേഷൻസ് ഡയറക്ടർ ഷാബു അബ്ദുൽ മജീദ്, ഡിപ്പാർട്ട്മെന്റ് സ്റ്റോർ ഡയറക്ടർ നിഷാദ് അബ്ദുൾ കരീം, മാർക്കറ്റിങ് ആൻഡ് കമ്യൂണിേക്കഷൻ ഡയറക്ടർ വി. നന്ദകുമാർ, റീട്ടെയിൽ ഓപ്പറേഷൻസ് മേധാവി കെവിൻ കണ്ണിംഗ്ഹാം, പ്രമോഷൻ മാനേജർ ഹനാൻ അൽ ഹൊസ്‌നി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.