നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: നടന്‍ ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ബാലയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് താരം ചികിത്സ തേടുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. നില തുരുതരമായി തുടരുന്നതായും കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയ വേണ്ടിവന്നേക്കാമെന്നും ആശുപത്രി അധികൃതരെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവില്‍ ബാല ഐ സി യുവില്‍ ചികിത്സയിലാണ്. ഒരാഴ്ച മുന്‍പും കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് നടന്‍ ചികിത്സ തേടിയിരുന്നു.