കോഴിക്കോട് :വിവാഹദിനത്തിൽ അതിഥികളായെത്തിയവർക്ക് സൗജന്യ മെഡിക്കൽ പരിശോധനയൊരുക്കി വരനും വധുവും. കോഴിക്കോട് പുറമേരി വാട്ടർ സെന്ററിന് സമീപം വിഷ്ണുവിന്റെയും അർത്ഥനയുടെയും വിവാഹ സുദിനത്തിലാണ് വേറിട്ട ഈ സാമൂഹിക സേവന പ്രവർത്തനത്തിന് വേദിയൊരുക്കിയത്. സൗജന്യ രോഗനിർണ്ണയ പരിശോധന നടത്തിയവരിൽ 180ഓളം പേർക്ക് തുടർ ചികിത്സ ആവശ്യമായ രോഗങ്ങളുണ്ടായിരുന്നു. ഇവർക്കാവശ്യമായ തുടർ ചികിത്സാ സൗകര്യങ്ങളും കുടുംബം നൽകി.