സുവോളജിക്കൽ പാർക്ക് സന്ദർശനത്തിനിടെ റവന്യു മന്ത്രിക്ക് പരിക്ക്

തൃശൂർ: റവന്യു മന്ത്രി കെ രാജന് വീണ് പരിക്കേറ്റു. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് സന്ദര്‍ശനത്തിനിടെ ചവിട്ട് പടി ഇറങ്ങുമ്പോള്‍ കാല്‍ തെറ്റി വീഴുകയായിരുന്നു. ഉടനെ മന്ത്രിയെ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ആരോഗ്യ നില തൃപ്തികരമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

LEAVE A REPLY