തിരുവനന്തപുരം :സംസ്ഥാനത്തെ ഹോട്ടലുകളിലും ബേക്കറികളിലും ഇന്നു മുതല്‍ പാഴ്സലുകളില്‍ എത്ര സമയത്തിനകം ഭക്ഷണം കഴിക്കണമെന്നുള്ള സ്റ്റിക്കര്‍ നിര്‍ബന്ധം. ഭക്ഷണം തയാറാക്കിയ സമയവും രേഖപ്പെടുത്തണം. സ്റ്റിക്കര്‍ ഇല്ലാത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നിരോധിച്ചു. ഇന്നു മുതല്‍ പരിശോധന നടത്തുമെങ്കിലും ഫെബ്രുവരി 16 മുതലേ നടപടികളിലേക്ക് കടക്കൂവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.