ലോക്ക്ഡൗൺ നീട്ടിയതിൽ പരിഭ്രാന്തി വേണ്ട, ഭക്ഷ്യവസ്തുക്കളും മരുന്നും ആവശ്യത്തിനുണ്ട് – അമിത്ഷാ

ന്യൂഡൽഹി: ഭക്ഷ്യവസ്തുക്കളും മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും രാജ്യത്ത് ആവശ്യത്തിനുണ്ടെന്നും ലോക്ക് ഡൗൺ നീട്ടിയതിൽ ആരും ആശങ്കപ്പെടേണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്ലാ സംസ്ഥാനങ്ങളും വൈറസ് വ്യാപനം തടയുന്നതിന് കേന്ദ്രസർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഭക്ഷ്യവസ്തുക്കൾ, മരുന്ന്, മറ്റ് അവശ്യവസ്തുക്കൾ തുടങ്ങിയവ രാജ്യത്ത് ആവശ്യത്തിന് കരുതിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി എന്ന നിലയിൽ അദ്ദേഹം ഉറപ്പ് നൽകി. ഇക്കാര്യത്തിൽ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന ജനങ്ങൾ സഹായം ആവശ്യമുള്ള പാവപ്പെട്ടവരെ സഹായിക്കാൻ മുന്നോട്ടുവരണമെന്നും അദ്ദേഹം തന്റെ ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചു.

LEAVE A REPLY