ഇടുക്കി : തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ നില വഷളായെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഇടുക്കിയിലെ തമിഴ്തോട്ടം തൊഴിലാളികള്‍ നാട്ടിലേയ്ക്ക് മടങ്ങാനുള്ള നെട്ടോട്ടത്തില്‍. തമിഴ്നാട്ടിലേയ്ക്കുള്ള കെ.എസ്.ആര്.ടി.സി ബസ് സര്‍വീസുകള്‍ നിര്‍ത്തലാക്കിയതാണ് നാട്ടിലേയ്ക്ക് മടങ്ങാന്‍ ഇവര്‍ക്ക് തടസ്സമായിരിക്കുന്നത്.
ഇതിനിടെ, ഇടുക്കിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കി-തമിഴ്നാട് അതിര്‍ത്തിയില്‍ കേരളാ പോലീസ് കൂടുതല്‍ ഫോഴ്സിനെ വിന്യസിച്ചിട്ടുണ്ട്.
ജയലളിതയ്ക്ക് ഹൃദയാഘാതം ഉണ്ടായതായുള്ള വാര്‍ത്തകള്‍ ഇന്നലെ പുറത്തു വന്നതു മുതല്‍ ഇവിടെയുള്ള തമിഴ് തോട്ടം തൊഴിലാളികള്‍ നാട്ടിലേയ്ക്ക് മടങ്ങിത്തുടങ്ങിയിരുന്നു.