അമേരിക്കന്‍ നൈറ്റ്ക്ലബ്ബില്‍ തീപിടുത്തം, ഒമ്പത് മരണം

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കാലിഫോര്‍ണിയയിലെ ക്ലാന്‌റിലെ നൈറ്റ് ക്ലബ്ബില്‍ തീപിടുത്തം. അപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചു. നാല്‍പതോളം പേര്‍ക്ക് ഗുരുതരമായി പരുക്ക് പറ്റിയെന്നാണ് വിവരം. നിരവധി പേരെ കാണാതായിട്ടുണ്ട്.

നിശാ പാര്‍ട്ടി നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. തീ പടര്‍ന്നതോടെ പുറത്തേക്ക് കടക്കാന്‍ ആളുകള്‍ തിക്കും തിരക്കും കൂട്ടിയതാണ് അപകടത്തിന്‌റ വ്യാപ്തി വര്‍ദ്ധിപ്പിച്ചത്. സംഭവ സമയം നൂറോളം പേര്‍ ക്ലബ്ബിലുണ്ടായിരുന്നതായാണ് വിവരം. പ്രാദേശിക സമയം രാത്രി 11 മണിയോടെയാണ് സംഭവം.

അഗ്നിശമന സേനയും പോലീസും ചേര്‍ന്നാണ് തീ അണച്ചത്. യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് പാര്‍ട്ടി നടത്തിയതെന്ന് അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ അറിയിച്ചു.