2040 തോടെ ഹരിതഗൃഹ വാതകങ്ങളുടെ വര്‍ധനവ് കുറയ്ക്കണം: പദ്ധതി തുടങ്ങാനൊരുങ്ങി യൂറോപ്യൻ യൂണിയൻ

2040 തോടെ ഹരിതഗൃഹ വാതകങ്ങളുടെ വര്‍ധനവ് കുറയ്ക്കാനുള്ള പദ്ധതിക്ക് തുടക്കമിടാനൊരുങ്ങുകയാണ് യൂറോപ്യന്‍ യൂണിയന്‍. കാലാവസ്ഥാ വ്യതിയാനത്തിന്റെ 15 ഓളം വിദഗ്ധ ശാസ്ത്രജ്ഞരടങ്ങുന്ന അഡൈ്വസറി ബോര്‍ഡാണ് 1990കളിലേതിനേക്കാള്‍ ഹരിതഗൃഹ വാതക വളര്‍ച്ചാനിരക്ക് ഉയര്‍ന്ന സാഹചര്യം കുറയ്ക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. ആകെ പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ് 95 ശതമാനം വരെ കുറയ്ക്കാനാണ് യൂറോപ്യന്‍ യൂണിയന്റെ ലക്ഷ്യം. ഫോസില്‍ ഇന്ധനങ്ങള്‍ക്ക് പകരമെന്ന നിലയ്ക്ക് ഹൈഡ്രജനെ ആശ്രയിക്കുക, 2030 ഓടെ വൈദ്യുതി രംഗത്ത് നിന്നും പൂര്‍ണമായും കല്‍ക്കരി മാറ്റുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് 2040-ല്‍ പുനരുപയോഗ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനായി അഡൈ്വസറി സംഘം മുന്നോട്ട് വെയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍.

LEAVE A REPLY