കോവിഡ് നിയന്ത്രണങ്ങൾ ഏകോപിപ്പിക്കാൻ ഐ. എ. എസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള അഞ്ച് ജില്ലകളിലെ കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഐ. എ. എസ് ഉദ്യോഗസ്ഥരെ സ്‌പെഷ്യൽ ഓഫീസർമാരായി നിയോഗിച്ച് ഉത്തരവായി. പാലക്കാട് ജി. ആർ. ഗോകുൽ, കാസർകോട് പി. ബി. നൂഹ്, തൃശൂർ ഡോ. കാർത്തികേയൻ, കോഴിക്കോട് എസ്. ഹരികിഷോർ, മലപ്പുറം സുഹാസ് ശിവണ്ണ എന്നിവരെയാണ് നിയോഗിച്ചത്.

ജില്ലകളിലെ കോവിഡ് വ്യാപനതോത് ഉദ്യോഗസ്ഥർ പരിശോധിക്കുകയും വ്യാപനം കുറയ്ക്കുന്നതിനായുള്ള നടപടികളും നിയന്ത്രണങ്ങളും ഉടൻ നടപ്പിലാക്കുകയും ചെയ്യും. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ കുറയാതെ നിൽക്കുന്ന സാഹചര്യത്തിലാണ് വ്യാപനം കൂടുതലുള്ള ജില്ലകളിലേക്ക് നിയന്ത്രണങ്ങൾ ഏകോപിപ്പിക്കാൻ ഐ.എ.എസ് ഉദ്യോഗസ്ഥരെ നിയോഗിച്ചത്.