കേരളത്തിലെ പ്രായമേറിയ വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രത്തിന്റെ ആദരം

തിരുവനന്തപുരം: പഠനത്തിന് പ്രായം ഒരു പ്രശ്‌നമല്ലെന്ന് രാജ്യത്തോട് വിളിച്ചുപറഞ്ഞ മലയാളികളുടെ സ്വന്തം അമ്മുമ്മമാര്‍ക്ക് രാഷ്ട്രത്തിന്റെ ആദരം. പഠനമികവിനുള്ള രാഷ്ട്രപതിയുടെ നാരീ ശക്തി പുരസ്‌കാരമാണ് മലയാളികളായ ഭഗീരഥിയമ്മയ്ക്കും കാര്‍ത്ത്യായിനി അമ്മയ്ക്കും ലഭിച്ചത്.

2018ലെ തുല്യതാ പരീക്ഷയില്‍ 100ല്‍ 98 മാര്‍ക്ക് നേടിയാണ് ഇരുവരും രാഷ്ട്രപതിയുടെ ആദരവിന് അര്‍ഹരായത്. കാര്‍ത്ത്യായിനി അമ്മയ്ക്ക് 96 വയസ്സും ഭഗീരഥിയമ്മയ്ക്ക് 105 വയസ്സുമാണ് പ്രായം.