കോവിഡ് 19 കേസുകളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതിനോടൊപ്പം സമൂഹവ്യാപനവും ഇന്നു സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ 50 ശതമാനത്തോളം സമൂഹവ്യാപനം വഴി ഉണ്ടാകുന്നതാണ്. ഇത്തരം ഒരു സാഹചര്യത്തിൽ അടച്ചുപൂട്ടൽ എന്നത് അനിവാര്യമാണോ?

ലോക്‌ഡോൺ എന്നത് നമ്മളെ സംബന്ധിച്ചടുത്തോളം ഇപ്പോൾ പുതിയൊരു കാര്യമല്ല, എന്നാൽ വീണ്ടും ഇതുപോലൊരു അടച്ചുപൂട്ടൽ ദിവസേന വർധിച്ചുവരുന്ന കോവിഡ് കേസുകളുടെ എണ്ണം കുറക്കാൻ സഹായിക്കുമോ?

2020 മാർച്ച് 25-ന് 22 ദിവസത്തേക്ക് പ്രഖ്യാപിച്ച ലോക്‌ഡോൺ അവസാനം ഇല്ലാതെ നീണ്ടുപോയ ഒന്നായിരുന്നു. ഘട്ടം ഘട്ടമായി ഓരോ സ്ഥലങ്ങളിൽ നിന്നു എടുത്തുമാറ്റാൻ മാത്രമേ അന്നുസാധിച്ചിരുന്നുള്ളു പൂർണ്ണമായൊരു തുറന്നു പ്രവർത്തനം എവിടെയും കണ്ടുവന്നില്ലാ. അങ്ങനെ 68 ദിവസം നീണ്ടുപോയ ആ അടച്ചിടലിൽ ധാരാളം ആളുകളുടെ തൊഴിൽ നഷ്ട്ടപ്പെട്ട്, ആരോഗ്യ മാനസിക പ്രശ്നങ്ങൾക്കു അടിമയായി എന്നല്ലാതെ രോഗവ്യാപനത്തിൽ ഒരു നിയന്ത്രണവും കൊണ്ടുവരാൻ നമുക്ക്കഴിഞ്ഞിരുന്നില്ല.

ചുരുങ്ങിയ വെറും 3 മാസത്തെ അടച്ചുപൂട്ടൽ ആണ് നമ്മുടെ രാജ്യത്തിൻറെ സമ്പത്‌വ്യവസ്ഥയെ കൂപ്പുകുത്തിച്ചത്. രാജ്യത്തിന്റെ തൊഴിലില്ലായ്മ നിരക്ക് 27.11% ആയി ഉയർന്നു. ബിസ്സിനസ്സ്, റീറ്റെയ്ൽ, ട്രാവൽ തുടങ്ങിയ എല്ലാ മേഖലകളിലും ജോലികൾ ഇല്ലാതായി. പല സ്ഥാപനങ്ങളും കരാർ അടിസ്ഥാനത്തിലുള്ള ജീവനക്കാരെയും ജൂനിയർ തരത്തിൽ ഉള്ളവരെയും ഒഴിവാക്കുകയാണ്. കൊറോണ വൈറസ് ജീവനുമാത്രമല്ല ജോലികൾക്കും, സമ്പത്‌വ്യവസ്ഥക്കും തന്നെ കടുത്ത ഭീഷണിയാവുകയാണ്.

ഇത്തരത്തിൽ സാമ്പത്തവ്യവസ്ഥയെ തന്നെ തകിടം മറക്കത്തക്ക രീതിയിൽ വീണ്ടുമൊരു ലോക്‌ഡോൺ ഒട്ടനവധി കടുത്ത പ്രശ്ങ്ങളിലേക്കായിരിക്കും വഴിവക്കുക. അതുകൊണ്ടുതന്നെ സംസ്ഥാനവ്യാപകമായി വീണ്ടുമൊരു ലോക്‌ഡോൺ ആവശ്യമില്ല,അതിതീവ്ര ബാധ്യത മേഖലകളിൽ മാത്രം നിയന്ത്രണമേർപ്പെടുത്താം.

ഇത് വീണ്ടുമൊരു ഓർമപ്പെടുത്തലാണ്, വേണ്ടത് സ്വയം കരുതലാണ്, സൂക്ഷ്മതയാണ്. ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ തനിക്കുബാധകമല്ല എന്ന ചിന്താഗതി ഒഴിവാക്കുക. 2 മീറ്റർ അകലത്തിൽ നിന്നുമാത്രം സംസാരിക്കുക. എല്ലാ നിബന്ധനകളും പാലിക്കുക. സമ്പർക്കം വഴി തനിക്കും അസുഖം പിടിപെടാം എന്ന ജാഗ്രതയോടെ ഇരിക്കുക. ജീവന്റെ വിലയുള്ള ജാഗ്രത നൽകുക. കോവിഡ്-19 കൂടുതൽ ജീവനുകൾ അപഹരിക്കാതെ കേരളത്തെ നമുക്കു രക്ഷിക്കാം.

LEAVE A REPLY