കാന്‍സര്‍ മരുന്നുകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍: മരുന്നുവില 70 ശതമാനംവരെ കുറയും

ദേശിയ അവശ്യ മരുന്നുവില നിയന്ത്രണപട്ടികയില്‍ ഉള്‍പ്പെടുത്താത്ത കാന്‍സര്‍ മരുന്നുകളുടെ വില കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇത്തരം മരുന്നുകളുടെ വ്യാപാരലാഭം പരമാവധി ചില്ലറ വില്‍പ്പനവിലയുടെ 30 ശതമാനമായി പരിമിതപ്പെടുത്താനാണ് തീരുമാനം. ഇതുവഴി കാന്‍സര്‍ മരുന്നുകളുടെ വില 70 ശതമാനംവരെ കുറയും.

രാജ്യത്തെ കാന്‍സര്‍ ചികിത്സാ രംഗത്ത് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വഴിത്തിരിവാകും. എന്നാല്‍ നിലവില്‍ വിപണിയിലുള്ള മരുന്നുകളുടെ വിലയെ പുതിയ നിയന്ത്രണം ഏത് രീതിയില്‍ ബാധിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.