സിഎംആര്‍ല്‍-എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് എതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. കേസില്‍ എഫ്‌ഐആര്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യും. മുഖ്യമന്ത്രിയുമായും ആഭ്യന്തരമന്ത്രിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് കേസെടുക്കാന്‍ തീരുമാനമായത്.
കൂടിക്കാഴ്ചയ്ക്ക് ശേഷം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പിണറായി വിജയന് പുറമെ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും നിലവിലെ എംഎല്‍എയുമായ മുഹമ്മദ് റിയാസ്, ഭാര്യ വീണ വിജയന്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.



















