യുപിഐ ട്രാന്‍സാക്ഷനുകള്‍ക്ക് ഫീസ് ഇടാക്കാനൊരുങ്ങി കേന്ദ്രം?.

രാജ്യത്തെ പ്രമുഖ ഡിജിറ്റല്‍ പണമിടപാട് സേവനമായ യുപിഐ ട്രാന്‍സാക്ഷനുകള്‍ക്ക് ഫീസ് ഇടാക്കാനൊരുങ്ങി കേന്ദ്രം?. 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്കാണ് ഫീസ് ഇടാക്കുക.

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ‘ടാക്സേഷന്‍ ആന്‍ഡ് അദര്‍ ലോസ് ഭേദഗതി’ ബില്ലില്‍ അംഗീകൃത ഇലക്ട്രോണിക് പേയ്മെന്റ് രീതികളില്‍ ബാങ്കുകള്‍ക്കും പേയ്മെന്റ് സേവന ദാതാക്കള്‍ക്കും എംഡിആര്‍ അഥവാ മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ഈടാക്കുന്നതിനുള്ള വിലക്ക് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ബില്ല് പാസായാല്‍ യുപിഐ ഇടപാടുകള്‍ക്ക് തിരിച്ചടിയാകും എന്നാണ് സൂചന. എന്നാല്‍ പുറത്തുവരുന്ന വാര്‍ത്തകളോട് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.