വിയറ്റ്‌നാമില്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബോട്ട് അപകടത്തില്‍പ്പെട്ടു

വിയറ്റ്‌നാമില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പടെ വിനോദ സഞ്ചാരികള്‍ യാത്ര ചെയ്ത ബോട്ട് അപകടത്തില്‍പ്പെട്ടു. നിരവധിപ്പേരെ കാണാതായി. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ഫുക്വോക് ദ്വീപിന് സമീപമാണ് അപകടമുണ്ടായത്.

ബോട്ടില്‍ ജീവനക്കാര്‍ ഉള്‍പ്പടെ 32 പേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ 15 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകളും പുറത്തുവന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.