ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ആവശ്യമുള്ള സാഹചര്യത്തിലൂടെയാണ് കേരളം കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഉപഭോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1000 മെഗാവാട്ട് വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. എല്‍ നിനോ പ്രതിഭാസത്താല്‍ മഴ കുറഞ്ഞു. ഡാമില്‍ വെള്ളം കുറഞ്ഞതും ദേശിയ വൈദ്യുതി വിപണിയില്‍ ആവശ്യത്തിന് വൈദ്യുതി ഇല്ലാത്തതും പ്രതിസന്ധിക്ക് കാരണമായെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ കരാര്‍ റദ്ദാക്കിയതിനുശേഷം അദാനിയില്‍ നിന്ന് കൂടിയ വിലയ്ക്ക് ഇടത് സര്‍ക്കാര്‍ വൈദ്യുതി വാങ്ങിയതായും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഈ കരാര്‍ റദ്ദാക്കിയതും മുന്‍വര്‍ഷത്തേക്കാള്‍ ഉപഭോഗം ആയിരം മെഗാവാട്ട് കൂടിയതുമാണ് പ്രതിസന്ധിക്ക് കാരണമായത്. കരാര്‍ റദ്ദാക്കിയത് എന്തിനാണെന്ന് അന്നത്തെ മുഖ്യമന്ത്രിയും ഇന്നത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



















