കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ക്ലോക്ക് ടവര്‍ രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമിലേയ്ക്ക് തകര്‍ന്നുവീണു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. രാവിലെ 11.30ഓടെയാണ് അപകടമുണ്ടായത്.
അപകട സമയം പ്ലാറ്റ്ഫോമില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. അപകട ശബ്ദം കേട്ടതിനെ തുടര്‍ന്ന് പ്രദേശത്തുണ്ടായിരുന്ന ജീവനക്കാരും ഓടിമാറി. യാത്രക്കാരുമായി ട്രെയിന്‍ വരുന്ന സമയം ആയിരുന്നില്ലാ എന്നതും വലിയ അപകടം ഒഴവാക്കി.
അപകടത്തെ തുടര്‍ന്ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലൂടെ കടന്നുപോകുന്ന ട്രെയിനുകളുടെ സമയ ക്രമങ്ങളിലും മാറ്റം വന്നിട്ടുണ്ട്.



