കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ജയിലില്‍ തടവില്‍ കഴിയവെ കൗണ്‍സിലറായി സത്യപ്രതിജ്ഞ ചെയ്ത് കാപ്പ കേസ് പ്രതി. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍.സുഗതനാണ് ജയിലിനുള്ളില്‍ സത്യപ്രതിജ്ഞ ചെയ്തത്. ഇയാള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുകയാണ്.
രാവിലെ പതിനൊന്നുമണിയോടെ ലൈബ്രറി ഹാളില്‍ സജ്ജീകരിച്ച പ്രത്യേക വേദയില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി വി രാജേഷാണ് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ. വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലറാണ് സുഗതന്‍. ഹൈക്കോടതിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ജയിലില്‍ സത്യപ്രതിജ്ഞയ്ക്കുള്ള അവസരം ഒരുങ്ങിയത്.



















