ഡല്‍ഹി രാംലീല മൈതാനിക്കു സമീപം അനധികൃത കയ്യേറ്റങ്ങള്‍ പൊളിച്ചു മാറ്റി അധികൃതര്‍. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചു പൊലീസുകാര്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു പുലര്‍ച്ചെയാണ് സംഭവം. പൊളിച്ച് മാറ്റല്‍ നടപടികള്‍ രാതിയിലാക്കിയത് അനാവശ്യ ട്രാഫിക്ക് തിരക്കുകള്‍ ഒഴിവാക്കാനാണെന്നാണ് പോലീസിന്റെ വിശദീകരണം. ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്റെ നേതൃത്വത്തിലായിരുന്നു നടപടി.
പൊളിക്കല്‍ നടപടികള്‍ പുരോഗമിക്കവേ ചില പ്രദേശവാസികള്‍ ഉദ്യോഗസ്ഥര്‍ക്കു നേരെ കല്ലെറിയുകയായിരുന്നു. ഇതോടെ പൊലീസ് ഇവര്‍ക്കു നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. മുപ്പതോളം പേര്‍ പൊലീസിനു നേരെ കല്ലെറിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതിനായി 30 ബുള്‍ഡോസറുകളും 50 ട്രക്കുകളുമാണ് ഉദ്യോഗസ്ഥര്‍ എത്തി



















