ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് 2,43,413 പേർക്ക് ആരോഗ്യ സേവനങ്ങൾ നൽകി; ആരോഗ്യ മന്ത്രി

ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് 2,43,413 പേർക്ക് ആരോഗ്യ സേവനങ്ങൾ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിൽ 7278 പേർക്ക് കിടത്തി ചികിത്സ വേണ്ടിവന്നിട്ടുണ്ട്. നെഞ്ചുവേദനയായി വന്ന 231 പേർക്കും ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ള 13,161 പേർക്കും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുള്ള 81,715 പേർക്കും റോഡ് അപകടത്തിൽ പരിക്കേറ്റ 295 പേർക്കും പാമ്പുകടിയേറ്റ 18 പേർക്കുമാണ് പ്രധാനമായും ചികിത്സ നൽകിയത്. 1546 പേരെ മറ്റാശുപത്രികളിലെത്തിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കി. ഹൈക്കോടതിയുടെ അനുമതിയെ തുടർന്ന് ഇത്തവണ സന്നിധാനം വരെ തീർത്ഥാടകർക്ക് അടിയന്തര വൈദ്യ സഹായത്തിന് കനിവ് 108 സ്പെഷ്യൽ റെസ്‌ക്യൂ വാൻ അനുവദിച്ചിരുന്നു. ഈ സ്പെഷ്യൽ റെസ്‌ക്യൂ വാൻ വഴി 150 പേർക്ക് അടിയന്തര സേവനം നൽകിയതായും മന്ത്രി വ്യക്തമാക്കി. മാതൃകാപരമായ സേവനം നൽകിയ എല്ലാ ആരോഗ്യ പ്രവർത്തകരേയും ആരോഗ്യ മന്ത്രി ഫേസ്ബുക് പോസ്റ്റിലൂടെ അഭിനന്ദിച്ചു.

LEAVE A REPLY