ഭര്‍ത്താവും വേലക്കാരിയും തമ്മിലുള്ള ബന്ധം ഭാര്യയെ അറിയിച്ചത് വീട്ടിലെ വളര്‍ത്തുതത്ത

2952_pkg_imageകുവൈത്ത്: ഭര്‍ത്താവിനും വീട്ടുജോലിക്കാരിക്കുമുള്ള രഹസ്യബന്ധം ഭാര്യയോട് വിളിച്ച് പറഞ്ഞ് വീട്ടിലെ വളര്‍ത്തു തത്ത. വീട്ടുജോലിക്കാരിയുമായുള്ള ഭര്‍ത്താവിന്റെ ശ്യംഗാര വാക്കുകള്‍ ഭാര്യയ്ക്ക് മുന്‍പില്‍ തത്ത അനുകരിച്ചതാണ് വിനയായത്.

നേരത്തെ മുതല്‍ ഭര്‍ത്താവിനെ സംശയമുണ്ടായിരുന്ന യുവതി ഇതോടെ ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി. അറബ് ന്യൂസാണ് ഈ വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതൊരു കുറ്റകൃത്യമായി കരുതാനാകില്ലെന്നാണ് പ്രോസിക്യൂഷന്‍ ഉദ്യോഗസ്ഥന്‍ പറയുന്നത്. വ്യക്തമായ തെളിവുകള്‍ ഇല്ലാത്തതിനാലാണിത്. തത്തയുടെ വാക്കുകള്‍ തെളിവായി സ്വീകരിക്കാന്‍ കഴിയില്ല. തത്ത ടിവിയിലേയോ റേഡിയോയിലേയോ സംഭാഷണങ്ങള്‍ കേട്ട് അനുകരിച്ചതാകാനുള്ള സാധ്യതയും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

LEAVE A REPLY