അറിയാം ഞാ​വ​ൽ പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ പഴമാണ് ഞാ​വ​ൽ. ജീവകം എ, സി എന്നിവയടങ്ങിയിട്ടുള്ള ഞാവൽപഴം പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന ഏറ്റവും മികച്ച പഴമാണെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ഞാ​വ​ൽ​പ​ഴ​ത്തി​ൽ പ്രോ​ട്ടീ​ൻ, ധാ​തു​ക്ക​ൾ, ഇ​രു​മ്പ്, വി​റ്റാ​മി​നു​ക​ൾ, ​അ​ന്ന​ജം, ഘടകങ്ങൾ അ​ട​ങ്ങി​യി​രി​ക്കു​ന്നു. ഞാ​വ​ൽ​മ​ര​ത്തി​ൻറെ തൊ​ലി, ഞാ​വ​ൽ​പ​ഴം എ​ന്നി​വ വ​യ​റി​ള​ക്കം, വി​ര​ശ​ല്യം എ​ന്നി​വ​ക്ക് ഉ​ത്ത​മ പരിഹാരമാണ്. കൂടാതെ വയറുകടി, വിളർച്ച എന്നിവയ്ക്കും പരിഹാരമാണ്.
വൈറ്റമിൻ സി, ഇരുമ്പ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ അനീമിയ വരാതെ തടയുകയും ശരീരത്തിലെ പ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ ചുമ, പനി, ജലദോഷം എന്നിവയ്ക്ക് എതിരെ ഒരു പ്രതിരോധം തീർക്കാൻ ഞാ​വ​ൽ പഴം സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. എന്നിരുന്നാലും പ്രമേഹ രോഗികൾ അവരുടെ ആഹാരക്രമത്തിൽ മാറ്റങ്ങൾ വരുത്തുന്നതിന് മുൻപ് തന്നെ ഒരു ഡോക്ടറുടെ സേവനം തേടുന്നതാണ് ഉചിതം.