ഐ സി സി ഏകദിന റാങ്കിങ്ങിൽ ഇന്ത്യ ഒന്നാമതെത്തി…

ഐസിസിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിങ്ങില്‍ ഒന്നാമതായിരുന്ന ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും രണ്ടാം സ്ഥാനക്കാരായിരുന്ന ഇന്ത്യ ഒന്നാമതെത്തുകയും ചെയ്തു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പ് ക്രിക്കറ്റില്‍ രണ്ട് മത്സരങ്ങളിലേറ്റ തോല്‍വിയെ തുടര്‍ന്നാണ് ഇംഗ്ലണ്ടിന് ഒന്നാം സ്ഥാനം നഷ്ടമായത്.ഇന്ത്യ ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളില്‍ നിന്നും തോല്‍വിയറിയാതെയാണ് ലോകകപ്പില്‍ മുന്നേറുന്നത്. തുടര്‍ച്ചയായ തോല്‍വികളെ തുടര്‍ന്ന് ഇംഗ്ലണ്ട് ഇപ്പോള്‍ ലോകകപ്പ് പോയിന്‍റ് ടേബിളില്‍ നാലാം സ്ഥാനത്താണ്. അതുകൊണ്ട് തന്നെ ഇനി കളിക്കേണ്ട രണ്ട് മത്സരങ്ങളും ആതിഥേയര്‍ക്ക് നിര്‍ണ്ണായകമാണ്.
123 പോയന്‍റുകളുമായി ഇന്ത്യ ഒന്നാമതെത്തി. ലോകകപ്പിലെ മികച്ച പ്രകടനമാണ് ഇന്ത്യയെ ഒന്നാംസ്ഥാനത്തെത്തിച്ചത്. ഇതോടെ ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തേക്ക് വീണു.

ഇംഗ്ലണ്ടിന് 122 പോയിന്‍റാണ് ഉള്ളത്. ലോകകപ്പിലേറ്റ പരാജയങ്ങളാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. ലോകകപ്പില്‍ മികച്ച പ്രകടനം തുടരുന്ന ന്യൂസിലന്റാണ് 116 പോയന്‍റുകളുമായി മൂന്നാം സ്ഥാനത്ത്. റാങ്കിംഗില്‍ ഓസ്ട്രേലിയ നാലാമതും ദക്ഷിണാഫ്രിക്ക അഞ്ചാമതുമാണ്.

LEAVE A REPLY