മധുരത്തിൻറെ സ്രോതസ്സെന്നതിനപ്പുറം നിരവധി പോഷകങ്ങൾ അടങ്ങിയ ഒന്നാണ് കരിമ്പ്. വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ തുടങ്ങിയവ കരിമ്പിൽ അടങ്ങിയിരിക്കുന്നു. പൊട്ടാസ്യം ധാരാളം അടങ്ങിയ കരിമ്പിൻ ജ്യൂസ് ദാഹം മാറ്റാനും നിർജ്ജലീകരണത്തെ തടയാനും സഹായിക്കുമെന്ന് ആരോഗ്യവിദഗ്തർ പറയുന്നു. 100 ഗ്രാം കരിമ്പിൽ ജ്യൂസിൽ വെറും 270 കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. കൂടാതെ കരിമ്പിൽ നാരുകൾ ധാരാളം അടിങ്ങിയിട്ടുണ്ട്. അതുകൊണ്ട് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച പാനീയമാണ് കരിമ്പിൻ ജ്യൂസ്. കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, അയേൺ, പൊട്ടാസിയം പോലുള്ള ധാതുക്കളുടെ കലവറയാണ് കരിമ്പിൻ ജ്യൂസ്. ഇത് എല്ലുകളെ ശക്തിപ്പെടുത്തി ഓസ്റ്റിയോപോറോസിസ് പോലുള്ള രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കും. കരിമ്പിൻ ജ്യൂസ് കുടിക്കുന്നത് പല്ലിൻറെ ആരോഗ്യത്തിനു നല്ലതാണെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. പഞ്ചസാരയുടെ സ്വാഭാവിക അംശം ഉള്ളതിനാൽ പ്രമേഹരോഗികൾ കരിമ്പിൻ ജ്യൂസ് കുടിക്കുബോൾ മിതത്വം പാലിക്കണം. ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റങ്ങൾ വരുത്തുന്നതാണ് ഉചിതം.



















