വിസിറ്റിങ് വിസയിൽ ദുബായിലെത്തി ഭിക്ഷാടനം നടത്തിയവർ പിടിയിൽ

ദുബായ്: വിസിറ്റിങ് വിസയില്‍ ദുബായിലെത്തി ഭിക്ഷാടനം നടത്തിയ യുവാവിനെയും യുവതിയെയും ദുബായ് പൊലീസ് അറസ്റ്റുചെയ്തു. ദുബായിലെ നായിഫ് ഏരിയയില്‍ മെട്രോ യാത്രക്കാരെ ലക്ഷ്യമിട്ടാണ് ഇവര്‍ ഭിക്ഷാടനം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് മാസത്തെ തടവിന് ശേഷം പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. പിടിയിലായവര്‍ ഏഷ്യക്കാരാണ്.രാത്രി പട്രോളിങിനെത്തിയ പൊലീസുകാരാണ് മെട്രോ സ്റ്റേഷന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ സ്ത്രീയെയും പുരുഷനെയും കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ വിസിറ്റിങ് വിസയില്‍ എത്തിയതാണെന്ന് വ്യക്തമായി. പിടിയിലായവരില്‍ ഒരാളുടെ കൈവശം 191 ദിര്‍ഹവും മറ്റേയാളുടെ കൈവശം 161 ദിര്‍ഹവും പൊലീസ് കണ്ടെത്തി.

LEAVE A REPLY