ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേൽക്കുമ്പോൾ തലകറക്കം അനുഭവപ്പെടാറുണ്ടോ? ഇത് ഹൃദയ സംബന്ധമായ രോഗങ്ങളുടെ സൂചനയാണെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ. സമീപകാലത്ത് നടന്ന ഒരു പബ്ലിക് സ്റ്റഡിയിൽ ഇരിക്കുന്നിടത്ത് നിന്ന് പെട്ടെന്ന് എഴുന്നേൽക്കുമ്പോൾ അഞ്ചിൽ ഒരാൾക്ക് വീതം തലകറക്കവും 11 ശതമാനം ആളുകൾക്ക് നെഞ്ചുവേദനയും അനുഭവപ്പെടുന്നതായി കണ്ടെത്തി. അതേസമയം 26 ശതമാനം ആളുകൾ അവയെ ഗൗരവമായി എടുക്കാറില്ലെന്നും, 17 ശതമാനം ആളുകൾ ഇത്തരം ലക്ഷണങ്ങൾ മറ്റുള്ളവരോട് തുറന്നു പറയാൻ മടി കാണിക്കുന്നുവെന്നും, 13 ശതമാനം ആളുകൾ തങ്ങൾക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാവാനുള്ള പ്രായമായിട്ടില്ലെന്ന് കരുതി ലക്ഷണങ്ങൾ അവഗണിക്കുന്നുവെന്നും പഠനം കണ്ടെത്തി. വേഗത്തിൽ എഴുന്നേൽക്കുമ്പോൾ തലകറക്കം, ശ്വാസതടസ്സം ,കുനിയാൻ ബുദ്ധിമുട്ട് ,ഹൃദയമിടിപ്പ് , നെഞ്ച് വേദന, ഇടതു കൈ വേദന ,- നെഞ്ചിലെ അസ്വസ്ഥത, കാലുകളിൽ നീര്, ക്രമരഹിതമായ ഹൃദയമിടിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഒരു ആരോഗ്യവിദഗ്ദ്ധന്റെ സേവനം തേടേണ്ടതതാണ്.


















