പാലുണ്ണി അർബുദത്തിന് കാരണമാകുമോ?

പാലുണ്ണി അർബുദത്തിന് കാരണമാകുമോ?
ചർമത്തിന് പുറമെ ഉണ്ടാകുന്ന ചെറിയ വളർച്ചയാണ് അക്രോകോർഡോൺസ് അഥവാ ക്യൂട്ടേനിയസ് പാപ്പിലോമ എന്നു വിളിക്കുന്ന പാലുണ്ണി. കഴുത്ത്, കക്ഷം, നാഭീപ്രദേശം, കൺപോളകൾ തുടങ്ങിയ ചർമത്തിന്റെ മടക്കുകൾ വരുന്ന ഭാ​ഗങ്ങളിലാണ് ഇവ കൂടുതലായും കാണുക. ചർമത്തിന്റെ നിറമോ അൽപം ഇരുണ്ട നിറമോ ആയിരിക്കും ഇവയ്ക്ക്. പലരിലും ഉള്ള ഒരു സംശയമാണ് പാലുണ്ണി അർബുദത്തിന് കാരണമാകുമോ എന്ന്. എന്നാൽ ആരോഗ്യവിദഗ്തർ പറയുന്നത് പാലുണ്ണി പലപ്പോഴും അർബുദ വളർച്ചയായി തെറ്റുദ്ധരിക്കാറുണ്ടെങ്കിലും ഇത് അപകടകാരിയല്ല എന്നാണ്. എന്നാൽ പാലുണ്ണിയിൽ പുതിയ വളർച്ചയോ നിറ വ്യത്യാസമോ ഉണ്ടാവുകയാണെങ്കിൽ ശ്രദ്ധിക്കണം. കൂടാതെ ആകൃതിയിൽ മാറ്റം, വേദന, രക്തം വരിക തുടങ്ങിയവ സംഭവിച്ചാൽ ശ്രദ്ധിക്കണമെന്നും ആരോഗ്യ വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു. ‌