വിട്ടുമാറാത്ത വായിനാറ്റത്തിന് പിന്നിൽ

വിട്ടുമാറാത്ത വായ്നാറ്റം ചില ആരോ​ഗ്യ പ്രശ്നങ്ങളുടെ സൂചനയാകാമെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ. ഏതാണ്ട് 80 ശതമാനം ആളുകളിലും വായ ബ്രഷ് ചെയ്യുന്നതിലൂടെയും ഫ്ലോസ് ചെയ്യുന്നതിലൂടെയും കഴുകുന്നതിലൂടെയും വായ്നാറ്റം മാറാറുണ്ട്. എന്നാൽ മറ്റ് ചിലരിൽ അത് പരിഹരിക്കപ്പെടാതെ നിലനിൽക്കുന്നു. പോസ്റ്റ്-നേസൽ ഡ്രിപ്പ്, ടോൺസിൽ സ്‌റ്റോൺസ് അല്ലെങ്കിൽ സൈനസൈറ്റിസ് എന്നിവ മൂലമുണ്ടാകുന്ന ദുർഗന്ധം പല്ല് തേക്കുന്നതിലൂടെ ഇല്ലാതാവില്ല. ഗ്യാസ്‌ട്രോ ഈസോഫേഷ്യൽ റിഫ്‌ലക്‌സ് എന്ന രോഗം കുടലിലെ ആസിഡുകളുടെ റിഫ്‌ലക്‌സിന് കാരണമാവുക മാത്രമല്ല, പല്ലുകളുടെ തേയ്മാനത്തിനും വായ്‌നാറ്റത്തിനും കാരണമാകാം. ഡയബറ്റിക് കീറ്റോ ആസിഡോസിസ് എന്ന രോഗമുള്ളവർക്കും വായനാറ്റം ഉണ്ടാകാമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. മോണരോഗമുള്ളവരിലും വായനാറ്റം പതിവായിരിക്കും. മോണയുടെ അടിഭാഗത്ത് പ്ലാക്കും ടാർട്ടറും അടിഞ്ഞുകൂടുമ്പോൾ, ബാക്ടീരിയകൾ ദുർഗന്ധമുള്ള സൾഫർ സംയുക്തങ്ങൾ ഉണ്ടാക്കും. ഇത് സാധാരണ പല്ലു വൃത്തിയാക്കുന്നതിനിടെ മാറില്ല, പ്രൊഫഷണൽ ക്ലീനിങ് ആവശ്യമാണെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.